നമുക്കിടയിൽ ഞാനും നീയുമറിയാതെ
താരാട്ടുകളുണ്ടായിട്ടുണ്ടാവണം,
അല്ലാതെ നമ്മളെങ്ങനെയാണ് സ്വപ്നങ്ങളായത്?
Category: ഭ്രാന്തന്‍ ചിന്തകള്‍
നിന്നെ പിണഞ്ഞു പടര്‍ന്നുകയറിയ മുല്ലവള്ളികള്‍.
പിന്നെ മൊട്ടിട്ടു പൂത്ത നീയും.
എന്‍റെ നാവിന്‍റെയറ്റത്തൊരു മുറിവുണ്ടായിരുന്നു,
നിന്‍റെ പേരുച്ചരിച്ചപ്പോള്‍, അതിന്ന്‍ വീണ്ടും പഴുത്തു.
… Read the restമയ്യെഴുതിയ ആ കണ്ണ് ഞാൻ കണ്ടു,
ആ കണ്ണിൽ ഞാൻ എന്നെയും കണ്ടു,
പിന്നെയൊരു കണ്ണീരും കണ്ടു…
അവിടെ…..എനിക്കെന്നെ മറഞ്ഞു

നീയും ഞാനും
നീയായിരുന്നു എന്‍റെ ഇന്നലെ,
നീയുള്ള സ്വപ്നങ്ങളായിരുന്നു എന്‍റെ നാളെ,
പക്ഷെ ഇന്ന്,
ഞാനൊറ്റയ്ക്കാണ് .
… Read the rest
ഞാന്‍ …..ഇന്നലെ , ഇന്ന്
ഇന്നലെ ഞാന്‍ ആരായിരുന്നു
എന്ന് ഞാന്‍ മറന്നുപോയി
ഇന്ന് ഞാന്‍ ആരാണെന്ന് ചിന്തിച്ചപ്പോഴേക്കും
നാളെയായി
… Read the restഅറിവ്
ഞാനറിയാതെയാണ് ഞാനുണ്ടായത് ,
ആ എന്നെ, ഞാന്‍ അറിയാതെയും പോയി.
സത്യം
ഞാന്‍ പറഞ്ഞതെല്ലാം നുണകളായിരുന്നു ,
പക്ഷെ ആ നുണകളിലൂടെ ഞാന്‍ പറഞ്ഞത് സത്യങ്ങള്‍ മാത്രമായിരുന്നു
ചോരയും വിയര്‍പ്പും
എന്‍റെ വിയര്‍പ്പിന് ശവത്തിന്‍റെ മണമാണ്,
എന്‍റെ ചോരയ്ക്ക് ആത്മാവിനെക്കാള്‍ തണുപ്പുമാണ്,
എന്നിട്ടും ഞാന്‍ ജീവിച്ചിരിക്കുന്നു!!!