എന്റെയുള്ളില്‍ ഉത്തരങ്ങളുണ്ടായിരുന്നു,
പക്ഷെ എനിക്കു നേരിടാന്‍ ചോദ്യങ്ങളുണ്ടായിരുന്നില്ല
Category: ഭ്രാന്തന്‍ ചിന്തകള്‍
ഭ്രാന്ത്
എന്റെ ഭ്രാന്തിന്റെ ഉദ്ഭവം നീ മൂലമായിരുന്നു
എന്നെ ചങ്ങലയ്ക്കിട്ടതും നീ തന്നെയായിരുന്നു
ദുഃഖം
ഇനി നീയൊരു ചിരിയായി മാറിയിരുന്നെങ്കില്‍,
ഈ നിമിഷം വരെയുള്ള നീയെന്ന ദുഃഖത്തെയും ഞാന്‍ പ്രണയിച്ചിരുന്നേനെ…..
സ്വപ്നം
ആ സ്വപ്നം കാണാന്‍ വേണ്ടിയാണ് ഞാനിന്നുറങ്ങിയത്,
പക്ഷെ അതെ സ്വപ്നം കണ്ടുതന്നെയാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്
വാക്ക്
എന്നില്‍ ജന്മമെടുക്കുന്ന ഒരായിരം വാക്കുകളില്‍ ഞാന്‍ തേടുന്നത് എന്നെ തന്നെയാണ്
… Read the restമൌനം
എണ്റ്റെ ഓരോ വാക്കുകളും അവസാനിക്കുന്നിടത്ത്
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല”
‘അവളുടെ’ ഹൃദ്യമായ ഒരു പുഞ്ചിരിയുണ്ടാവും
എന്നെ വീണ്ടും വാചാലമാക്കുവാന്‍ പോന്ന പുഞ്ചിരി
അതിനാല്‍ എനിക്ക് മൌനമെന്തെന്നറിയില്ല”
ഇന്നലെ
ഇന്നലെകളിലെ ഇന്ന് എന്റേതായിരുന്നു,
പക്ഷെ ഇന്നത്തെ ഇന്നലെകള്‍ എന്റേതല്ലാതാവുന്നു
ഉറക്കം
“നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,
ഇന്നലെയുടെ ഓര്‍മ്മകള്‍ എന്റെ ഉറക്കം കെടുത്തുന്നു”
… Read the rest