കിണറു കണ്ടാ ഒന്നെത്തിനോക്കും….അത് ഞങ്ങൾ മലയാളികൾടെ രക്തത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഒരു ശീലാ….
അതാ കുഴൽ കിണറു കാണുമ്പൊ മ്മക്കീ പുഛം !
Category: കുഞ്ഞ്യേ കഥകള്‍
“അത്രയും നാള്‍ കണ്ണിലൊളിപ്പിച്ച,
നെഞ്ചിലടച്ചുവെച്ച എന്തോ പറയാന്‍ ,
ആ ഇടവഴിയില്‍ അവള്‍ എന്നിലേക്ക് നടന്നു വരുംമ്പോഴോക്കെയും
അപ്പുറത്തെ പറമ്പില്‍ ഒരു തേങ്ങ വീഴും.
ഞാന്‍ പോയി ആ തേങ്ങ പെറുക്കും………..
അവസാനമായി ഞാനവളെ കാണുമ്പോള്‍ അവള്‍
ആ തെങ്ങിന്റെ മണ്ടയിലേക്കു നോക്കി നില്‍ക്കുകയായിരുന്നു
അന്നു തേങ്ങ വീണില്ല !
ഓലമടല്‍ വീണു, രണ്ട്രെണ്ണം !! ”
അത്യന്താധുനികമാണ്. ലോ ഐ ക്യു ടീമ്സിനു മനസ്സിലായിക്കോളണം എന്നില്ല .