ആ കാലൊച്ചകേട്ടാണ് ഞാന്‍ മയങ്ങിയത് . സത്യം.
അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.
അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.
“വിഡ്ഡിയാണ് നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട് കരുണ കാട്ടിയിട്ടില്ല”.
ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച് ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!
ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്?.
പക്ഷെ മനസ്സ്, ആ പ്രതിഭാസത്തിന്‍റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ് ചികഞ്ഞെടുത്തത്.
അധികം വൈകാതെ മനസ്സ് മറുചോദ്യം കണ്ടെത്തി,
“പക്ഷെ എനിക്കുറപ്പാണ് ,തെക്കുനിന്നുതന്നെയാണ് നായ ഓളിയിട്ടത്,ആ കാലന്‍ കോഴി എനിക്ക് വേണ്ടി തന്നെയാണ് കൂവിയത്”.
“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യന്‍റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല,ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ് നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.
കാലൊച്ചകള്‍ അകന്ന് പോയി.
നിശബ്ദത!
എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!
കാലന്‍ കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.
July 15, 2010 at 12:58 pm
കൊള്ളാം ഇഷ്ട്ടപ്പെട്ടു
July 16, 2010 at 1:34 am
ഈ കഥ എനിക്കും ഇഷ്ടമായി. ദീപുവിന്റെ എഴുത്തിന് എന്തോയൊരു പ്രത്യേകതയുണ്ട്.
August 6, 2010 at 9:36 am
അനിയാ …
കാലനെ കാത്തിരിക്കാനുള്ളതല്ലാല്ലോ …
ഇന്ന് ജീവിതത്തിലെ അവസാന ദിവസം ആണെന്ന് കരുതി ..
നാളെ ചെയ്യാന്‍ വച്ച കാര്യങ്ങള്‍ ഇന്ന് തന്നെ ചെയ്തു തീര്‍ക്കാന്‍ ആയി …
ദൈവം കാണിച്ച സിഗ്നല്‍ ആണെങ്കിലോ ??
…….
ഈ ആഴ്ചയില്‍ എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇന്ന് തന്നെ ചെയ്യൂ…
ഇന്ന് എന്തെങ്കിലും ചെയ്യാന്‍ ഉറപ്പിച്ചിട്ടുന്ടെങ്കില്‍,
അത് ഇപ്പൊ തന്നെ ചെയ്യൂ….
..
ആശംസകള്‍ !
March 4, 2011 at 10:09 pm
@ naushu:നന്ദി.
@ vayadi :അങ്ങനെയൊരു പ്രത്യേകത വായിക്കുന്നവര്‍ക്ക്
തോന്നുന്നതുകൊണ്ടാണ് ഞാന്‍ പിടിച്ചുനില്‍ക്കുന്നത്
@ paddu aka pradeep:അങ്ങനെയുമാവാം…..എന്തായാലും നന്ദി.
എല്ലാവരും തുടര്‍ന്നും ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ താല്പര്യപെടുന്നു