കൊപ്ര കൊടുത്തിട്ട് വെളിച്ചെണ്ണ വാങ്ങിക്കാൻ കുറ്റിപ്പുറത്ത് പോയതായിരുന്നു….
മില്ലിൽ ചെന്നപ്പോൾ എനിക്ക് മുന്നേ അവിടെ എണ്ണ വാങ്ങിക്കാൻ വന്ന ഒരു പ്രായമുള്ള മനുഷ്യനും, മില്ലുകാരനും തമ്മിൽ ഒരു കല്യാണകാര്യത്തിന്റെ ഡിസ്കഷണനിലാണ്. കസ്റ്റമറുടെ പേര പുത്രന് പറ്റിയ പെൺകുട്ടികള് ഉണ്ടെങ്കിൽ പറയാനായി അയാൾ മില്ലുകാരനെ ഏല്പിക്കുകയാണ്…
“ആള് എത്ര ഹൈറ്റ് ഉണ്ടാവും?” മില്ലുകാരന്റെ ചോദ്യം.
കൃത്യ സമയത്ത് അവിടെ എത്തിയ എന്നെ നോക്കി മൂപ്പര്,
“ആ ഇവന്റെ അത്ര ഹൈറ്റുണ്ടാവും”
ഞാൻ ഒന്ന് ശരിക്ക് നിന്നു.
“പക്ഷെ ഇവനേക്കാൾ ആരോഗ്യമുണ്ട്”
കിട്ടി!
മാനത്ത് പറക്കണ കാക്കേനെ എറിഞ്ഞു പിടിക്കുന്ന മുതലാണ്.
രംഗം വരുതിയിലാക്കാനായി ഞാൻ എന്റെ മാസ്‌ക് ഒന്നു താഴ്ത്തി.
“ആ ഇവനെക്കാൾ ഗ്ലാമറും ഉണ്ട്”
പിടിച്ചിട്ട് തിരിച്ചിട്ട് മറിച്ചിട്ട് കൊത്തി,
ക്രൂരൻ!!
എന്‍റെ കഴിഞ്ഞ പ്രൊഫൈൽ പിക്കിന് കിട്ടിയ എഴുന്നൂറ്റിപതിനെട്ട് ലൈക്കുകൾ ആ ഒറ്റ നിമിഷം കൊണ്ടപ്രസക്തമായി.
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.