“എണ്റ്റെ ഓര്‍മ്മകള്‍ക്ക് ചിതലരിക്കുന്നു ,
എണ്റ്റെ സ്വപ്നങ്ങള്‍ക്ക് പേ പിടിക്കുന്നു
“എണ്റ്റെ ഓര്‍മ്മകള്‍ക്ക് ചിതലരിക്കുന്നു ,
എണ്റ്റെ സ്വപ്നങ്ങള്‍ക്ക് പേ പിടിക്കുന്നു
“ഓരോ ജീവിതത്തിനും ഒരുപാട് സ്വപ്നങ്ങളുണ്ടാവും,
ഓരോ സ്വപ്നത്തിനും ഒരുപാട് അര്‍ഥങ്ങളും
പക്ഷെ ,നമ്മള്‍ ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,
അതാണ് നമ്മുടെ ഏവും വലിയ തെറ്റ്”
“സ്വപ്നങ്ങളുടെ കുത്തൊഴുക്കില്‍ എണ്റ്റെ ഓര്‍മ്മകള്‍ ഒലിച്ചുപോയപ്പോള്‍,
ആ ഓര്‍മകള്‍ സ്വപ്നങ്ങളായി,
എണ്റ്റെ സ്വപ്നങ്ങള്‍ ഓര്‍മകളും”.
ബ്ളോഗ്ഗില്‍ പോസ്റ്റ് ചെയ്യാനുള്ള പുതിയ ‘ഭ്രാന്തന്‍ ചിന്ത’ ,വരമൊഴിയില്‍ ടെപ്പ് ചെയ്ത് തീരാറാവുമ്പോഴാണ് ഒരു മെയില്‍ വന്നത് ,ബ്ളോഗ്ഗിലേക്ക് ഉള്ള പുതിയ കമണ്റ്റ്.
‘അവള്‍’ കമണ്റ്റിണ്റ്റെ കാര്യത്തില്‍ ദരിദ്രയാണ്.അതുകൊണ്ട് ,അപ്രൂവ് ചെയ്തിട്ടാണ് വായിച്ച് നോക്കിയത്.
“ഭ്രാന്താണല്ലേ?”
എണ്റ്റെ ബ്ളോഗ് വായിച്ചവരുടെ കൂട്ടത്തില്‍ ആദ്യമായി ഒരാള്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു.
റിപ്ളെ ചെയ്യാതിരിക്കാന്‍ തോന്നിയ്യില്ല.
“തിരിച്ചറിവില്ലാത്ത നിമിഷങ്ങളില്‍ ,ഇത്തരം ചില ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണ്,നന്ദി”.
നഷ്ടപെടലിണ്റ്റെ വേദനയില്‍ നിന്നാണ് ഞാന്‍ എഴുതിതുടങ്ങിയത്.
ഇന്ന്, എഴുതികൂട്ടിയ കടലാസുകൂംബാരങ്ങള്‍ക്കിടയില്‍ ഞാന്‍ പരതി,എന്താണ് അന്നെനിക്ക് നഷ്ടപെട്ടത് എന്ന് അറിയാന്‍.
സമയവവും വാക്കുകളും എത്രെയേറെ ചലിച്ചിരിക്കുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്
എഴുതിതീര്‍ന്ന വാക്ക്‌കള്‍ക്ക് മീതെ അതിണ്റ്റെ സ്രഷ്ടാവ് ഓടി നടന്നു, ഉള്ളില്‍ ഒരൊ റ്റ ചോദ്യവുമായി,
“എന്താണ് അന്നെനിക്ക് നഷ്ടപെട്ടത്?”
പക്ഷെ ,എനിക്ക് ഉത്തരം കിട്ടിയില്ല.
ഒരൊഴിഞ്ഞ കടലാസ് തപ്പിയെടുത്ത് ഞാന്‍ എഴുതി,”അല്ലെങ്കിലും നഷ്ടപെട്ടത് തിരിച്ച് കിട്ടിയാല്‍ പിന്നെഎന്തെഴുതാന്‍?”.
“ഞാന്‍ പ്രണയിക്കുകയായിരുന്നുനിന്നെ, ഇത്രയും കാലം, സത്യം”
കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!
അത്ഭുതമായിരുന്നു എനിക്ക്, ഇത്രയും കാലം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.
ഞാന്‍ പുറംചട്ട ഒന്ന് കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനെറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.
പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,
‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’
തെറ്റ്ആണ് ,വേറെയൊരാളുടെ പ്രണയലേഖനം വായിക്കുന്നത്.
പക്ഷെ , ഇന്നേവരെ ഒര് പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട് ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒര് കൌതുകം.
ഞാന്‍ വായിച്ചുതുടങ്ങി.
“ഞാന്‍ പ്രണയിക്കുകയായിരുന്ന് നിന്നെ, ഇത്രയും കാലം, നീ എനിക്ക് പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം മനസ്സിലൊളിച്ചുവെച്ചു.
നിണ്റ്റെ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കതിരിക്കാന്‍ ഞാന്‍ ശ്റദ്ധിച്ചു.
ഇന്ന്,കോളേജ് ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട് ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്.ഈ പ്രണയകാവ്വ്യത്തിലെ കോടാന് കോടി വാക്കുകളെ സാക്ഷിനിറ്‍ത്തി, നീ കൊതിച്ച രണ്ടക്ഷരം നിണ്റ്റെ കാമുകിയിതാ പറയുന്നു.
“എനിക്കിഷ്ടമാണ്” വൈകുന്നേരം കോളേജിലെ ദേവദാര് വിന് കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും .
എന്ന് നിണ്റ്റെ സ്വന്തം കാമുകി
അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണ്‍മായിരുനില്ല.
തിരിച്ചുകിട്ടാത്ത പ്രണയം കൊണ്ടുനടക്ക് ന്ന അവണ്റ്റെ പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന് ഉത്തരം കിട്ടാത്ത അവളുടെ ഹൃദയം പൊലെ എണ്റ്റെ ഹൃദയവും വിങ്ങി.
“എന്താ?” ഒര് ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.
“ഒര് കത്ത് ,ഈ പുസ്തകത്തിനുള്ളില്‍”.
“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.
“അതെടുക്കണ്ട,അവിടെയിര്‍ന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്ക് കയാണ് , ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്”. ഇര്‍പതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂിയമ്പത്തിയെട്ടു പേര്‍കള്‍!
എണ്റ്റെ ചൊദ്യത്തിന്‍ള്ള ഉത്തരം അക്കമിട്ട് നിരത്തിയിട്ടുണ്ടായിര് ന്ന്, മുന്നൂറ്റിയമ്പത്തിയെട്ട്.
“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച് വന്ന ഇവരാര്‍ം തന്നെ ഈ പുസ്തകമെടുതിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട് വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേനം കാത്തിരിക്കുകയാണ്,അവളുടെ കാമുകനെ” ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.
ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. “ശരിയാണ്, കാമുകന് വേണ്ടി കാത്തിരിക്ക്ന്ന ഓരോ വാക്കുകളിലും ആ കാമുകിയുടെ സ്പന്ദനമുണ്ട്.
“പ്രണയം ,നിശബ്ദയാണ് ,പങ്ക്‌വെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമക് ന്ന നിശ്ബ്ദത”
പ്രണയ സാക്ഷാത്കാരം നേര്‍ന്ന് കൊണ്ട്,
359. ദീപുപ്രദീപ്
20/09/2009
ഞാന്‍ ഇന്നലെകള്‍ മറക്കാന്‍ തുടങ്ങിയത്
ഇന്നോ ഇന്നലെയോ എന്നെനിക്കോര്‍മയില്ല
ആ കാലൊച്ചകേട്ടാണ് ഞാന്‍ മയങ്ങിയത് . സത്യം.
അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ് ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.
അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.
“വിഡ്ഡിയാണ് നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട് കരുണ കാട്ടിയിട്ടില്ല”.
ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച് ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!
ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്?.
പക്ഷെ മനസ്സ്, ആ പ്രതിഭാസത്തിണ്റ്റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ് ചികഞ്ഞെടുത്തത്.
അധികം വൈകാതെ മനസ്സ് മറുചോദ്യം കണ്ടെത്തി,
“പക്ഷെ എനിക്കുറപ്പാണ് ,തെക്കുനിന്നുതന്നെയാണ് നായ ഓളിയിട്ടത്,കാലന്‍ കോഴി എനിക്ക് വേണ്ടി തന്നെയാണ് കൂവിയത്”.
“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യണ്റ്റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല”.
ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ് നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.
കാലൊച്ചകള്‍ അകന്ന് പോയി.
നിശബ്ദത!
എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!
കാലന്‍ കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.
നാളെയുടെ സ്വപ്നങ്ങള്‍ എന്നെ ഉറങ്ങാന്‍ കൊതിപ്പിക്കുന്നു,
ഇന്നലെയുടെ ഓര്‍മ്മകള്‍ എണ്റ്റെ ഉറക്കം കെടുത്തുന്നു