“ഞാന്‍ പ്രണയിക്കുകയായിരുന്നുനിന്നെ, ഇത്രയും കാലം, സത്യം”
കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!
അത്ഭുതമായിരുന്നു എനിക്ക്, ഇത്രയും കാലം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.
ഞാന്‍ പുറംചട്ട ഒന്ന് കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനെറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.
പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,
‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’
തെറ്റ്ആണ് ,വേറെയൊരാളുടെ പ്രണയലേഖനം വായിക്കുന്നത്.
പക്ഷെ , ഇന്നേവരെ ഒര് പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട് ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒര് കൌതുകം.
ഞാന്‍ വായിച്ചുതുടങ്ങി.
“ഞാന്‍ പ്രണയിക്കുകയായിരുന്ന് നിന്നെ, ഇത്രയും കാലം, നീ എനിക്ക് പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം മനസ്സിലൊളിച്ചുവെച്ചു.
നിണ്റ്റെ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കതിരിക്കാന്‍ ഞാന്‍ ശ്റദ്ധിച്ചു.
ഇന്ന്,കോളേജ് ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട് ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്.ഈ പ്രണയകാവ്വ്യത്തിലെ കോടാന് കോടി വാക്കുകളെ സാക്ഷിനിറ്‍ത്തി, നീ കൊതിച്ച രണ്ടക്ഷരം നിണ്റ്റെ കാമുകിയിതാ പറയുന്നു.
“എനിക്കിഷ്ടമാണ്” വൈകുന്നേരം കോളേജിലെ ദേവദാര് വിന് കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും .
എന്ന് നിണ്റ്റെ സ്വന്തം കാമുകി
അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണ്‍മായിരുനില്ല.
തിരിച്ചുകിട്ടാത്ത പ്രണയം കൊണ്ടുനടക്ക് ന്ന അവണ്റ്റെ പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന് ഉത്തരം കിട്ടാത്ത അവളുടെ ഹൃദയം പൊലെ എണ്റ്റെ ഹൃദയവും വിങ്ങി.
“എന്താ?” ഒര് ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.
“ഒര് കത്ത് ,ഈ പുസ്തകത്തിനുള്ളില്‍”.
“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.
“അതെടുക്കണ്ട,അവിടെയിര്‍ന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്ക് കയാണ് , ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്”. ഇര്‍പതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂിയമ്പത്തിയെട്ടു പേര്‍കള്‍!
എണ്റ്റെ ചൊദ്യത്തിന്‍ള്ള ഉത്തരം അക്കമിട്ട് നിരത്തിയിട്ടുണ്ടായിര് ന്ന്, മുന്നൂറ്റിയമ്പത്തിയെട്ട്.
“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച് വന്ന ഇവരാര്‍ം തന്നെ ഈ പുസ്തകമെടുതിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട് വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേനം കാത്തിരിക്കുകയാണ്,അവളുടെ കാമുകനെ” ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.
ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. “ശരിയാണ്, കാമുകന് വേണ്ടി കാത്തിരിക്ക്ന്ന ഓരോ വാക്കുകളിലും ആ കാമുകിയുടെ സ്പന്ദനമുണ്ട്.
“പ്രണയം ,നിശബ്ദയാണ് ,പങ്ക്‌വെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമക് ന്ന നിശ്ബ്ദത”
പ്രണയ സാക്ഷാത്കാരം നേര്‍ന്ന് കൊണ്ട്,
359. ദീപുപ്രദീപ്
20/09/2009

October 16, 2009 at 4:58 pm
Kalakki aliya. Awesome. athimanoharamayoru post.
October 18, 2009 at 4:49 am
ആ പ്രണയ കുറിപ്പിനെ കുറിച്ചുള്ള ഈ അനുഭവ കുറിപ്പിന് എന്‍റെ ആശംസ …ഒരു ചെറു നൊമ്പരം ഹൃദയത്തില്‍ ചാറ്റല്‍ മഴപോലെ വിതറി കടന്നുപോയപോലെ ….നന്നായിട്ടുണ്ട് മാഷേ
January 18, 2010 at 6:25 am
good touching man i have the sAME EXPERIANXE
May 4, 2016 at 10:09 am
🙂 awesome ….