ശ്യൂന്യം നിശബ്ദം

എന്‍റെ നിഴലിനെ കാണാനില്ല!
ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
എന്‍റെ തെറ്റാണ്‌, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.

ഇരുട്ടുപ്രാപിച്ച ഒരിടവഴിയില്‍ ഞാനെത്തി.ചുറ്റും ഒരായിരം നിഴലുകള്‍ എന്നെ വലം വെച്ചു.
ഞാന്‍ കണ്ടുനിന്നു, കുറേനേരം.
ഞാന്‍ തേടുന്ന ആ രൂപം അതിലുണ്ട് എന്നെനിക്കറിയാം.
പക്ഷെ എനിക്കിപ്പോഴും തിരിച്ചറിയാനായിട്ടില്ല, അതിലെന്‍റെ നിഴലേതാണെന്ന്.
ഞാനവളെ എന്നിലേക്കു തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചു.
നിശബ്ദതയെ വിളിക്കാനാണ്‌ ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്.
പക്ഷെ എന്തു വിളിക്കണം? എന്‍റെ നിഴലിന്‍റെ പേര്‌ എനിക്കറിയില്ല!
അപ്പോഴും ആ നിഴലുകള്‍ നിശബ്ദമായി എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു
ഞാന്‍ തിരിച്ചറിഞ്ഞു, നിശബ്ദതയാണ്‌ ഏറ്റവും ഭയാനകമായ ശബ്ദം.

നിഴലില്ലാതെ എനിക്ക് ജീവിക്കാനാവില്ല.എനിക്കൊരു നിഴലിനെവേണം
ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്.
പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്.
കുതറികൊണ്ടിരിക്കുന്ന ആ നിഴലിനെ എന്നോടടുപ്പിച്ച്, കിതച്ചുകൊണ്ട് ഞാന്‍ വെളിച്ചംകണ്ടു.
പക്ഷെ, അപ്പോഴും നിഴലില്ലാതെ ജീവിക്കുന്ന ഒരുപാടുപേരുടെ നിഴലുകള്‍ ആ ഇടവഴിയില്‍ ബാക്കിയായിരുന്നു


Discover more from Deepu Pradeep

Subscribe to get the latest posts sent to your email.

12 Comments

  1. Ninte athmavine snehikkunnathupole ne ninte nizhalineyum snehikkunnu alle.. avale thiranju ne 1 bhranthaneppole alayunnu alle…. ippol njan parayunnu ne sarikkum bhranthananennu…

  2. @remyamol, ശ്രീ :നന്ദി

  3. എന്‍റെ നിഴലിനെ കാണാനില്ല!
    ഞാന്‍ കാത്തുനിന്നു.പിന്നെ തിരിഞ്ഞുനടന്നു.
    എവിടെയെങ്കിലും വഴിയറിയാതെ അവള്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടാവും.
    എന്‍റെ തെറ്റാണ്‌, ഇടയ്ക്ക് തിരിഞ്ഞുനോക്കേണ്ടതായിരുന്നു അവളിലേക്ക്.

    ഇവിടെ വായനനിര്‍ത്തി ഞാന്‍ എന്നെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു..

    • നമ്മളാരും നമ്മളെകുറിച്ച് ചിന്തിക്കാന്‍ മിനക്കിടാറില്ല ,അങ്ങനെ ചിന്തിക്കുന്നത് നമ്മളെ തന്നെ മാറ്റാന്‍ ഉപകരിച്ചേക്കും .വളരെ നന്ദി വിനുചേട്ടാ.

  4. നിഴലിനെ കണ്ടെത്തിയോ മാഷേ 🙂

  5. thante ezhuthu shaily ugranayitundu…nice work

  6. ithrayum kalam njan nizhaline kurichu chinthichitillayirunnu.njan ipol ente nizhaline kurich chinthikunnu thanks ente nizhaline kurich chinthipikan preripichathin

  7. നിഴലുകളെ കുറിച്ച് ഇത്രമേല്‍ ചിന്തിപ്പിച്ചത്തിനു നന്ദി….
    നിഴലുകള്‍ എന്നതുകൊണ്ട് അവനവന്റെ വ്യക്തിത്വത്തെ ആണ് താങ്കള്‍ ഉദേശിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു….
    താങ്കളുടെ ഇത്തരം കഥകളില്‍ നിന്നും ഒരുപാട് inspired ആയി പോവുന്നു….

  8. നിശബ്ദതയെ വിളിക്കാനാണ്‌ ഞാന്‍ ശബ്ദംമുണ്ടാക്കേണ്ടത്. Brilliant !

  9. ചുറ്റും അലയുന്ന അസഖ്യം നിഴലുകളിലൊന്നിനെ കടന്നുപിടിച്ച്, തിരിഞ്ഞുനോക്കാതെ ഞാനോടി, വെളിച്ചത്തിലേക്ക്. പക്ഷെ എനിക്കുറപ്പായിരുന്നു, അതെന്‍റെ നിഴലല്ല എന്ന്. maarakam!!

Leave a Reply