കൂട്ടുകാരന്‍ ഒരു സ്ഥലകച്ചോടക്കാരനുണ്ട്. പേരില്‍ മാത്രേ കച്ചവടം ഉള്ളൂ…ഇതേവരെ ഒരു സ്ഥലകച്ചവടം പോലും ചെങ്ങായി നടത്തിയിട്ടില്ല. ഒരിക്കല്‍, ഇപ്പറഞ്ഞ നമ്മുടെ പ്രോട്ടാഗെണിസ്റ്റിന് ഒരു കോളൊത്തു. കൂറ്റനാട് അടുത്ത് ഒരു അഞ്ച് ഏക്കര്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം !
വ്യവഹാരത്തിന് വെച്ചിരിക്കുന്ന വസ്തു കാണാന്‍ ടിയാന്‍ കാറെടുത്ത്, എണ്ണയും കത്തിച്ച് പോയി. സ്ഥലം കണ്ടു നിര്‍വൃതിയടഞ്ഞു. കേട്ടത് സത്യമായിരുന്നു, ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം തന്നെ. കയറിചെല്ലാന്‍ ഒരു വഴി പോയിട്ട്, വരമ്പ് പോലുമില്ലാത്ത ഒരു പറമ്പ്! അങ്ങനെയുള്ളിടത്ത് ഹെലികോപ്റ്റര്‍ മാത്രമല്ലേ ഇറങ്ങൂ…
തിരിച്ച് കൂറ്റനാട് നിന്ന് പുഴ കടന്ന് കാറ്, ഹെലികോപ്റ്ററിനേക്കാള്‍ സ്പീഡിലാണ് നാട്ടിലെക്കെത്തിയത്.
Deepu Pradeep
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.