അജ്മാനില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന കൊടകരക്കാരന്‍ ജെയിംസേട്ടന്റെ കയ്യിലേക്ക് ആ നട്ടുച്ച നേരത്ത് , ഒരു ഓഡി ആര്‍ 8 വൈപ്പറിട്ട് വന്നു നിന്നു. കൂടെ ഒരു അറബിചെക്കനും.
“മുന്നൂറില് പോവുമ്പോ വണ്ടിയുടെ ബാക്കില്‍ നിന്ന് ചെറിയൊരു സൌണ്ട്”
വൈകുന്നേരത്തെ ചായ കുടി കഴിഞ്ഞ് നീട്ടി തുപ്പാന്‍ എടുത്തുവെച്ചിരുന്ന കുറച്ച് തുപ്പലം സ്പോട്ടില് ഇറക്കീട്ട് ജെയിംസേട്ടന്‍ ചോദിച്ചു “എത്രേല് പോവുമ്പോ….?
“മുന്നൂറില് ”
ഓനോട് മൊഴിയാന്‍ വാക്കുകള്‍ കിട്ടാതെ ജെയിംസേട്ടന്‍ ഒരു നിര്‍ത്തം നിന്നു. ഒരുമാതിരി മാന്താന്‍ കുന്നില്ലാത്ത ജെ സി ബി ടെ അവസ്ഥ!!
അപ്പോഴാണ് സൈഡില് ഇരുന്ന് എസിക്ക് ഗ്യാസ് അടിച്ച്ചോണ്ടിരുന്ന അപ്രന്റീസ് ചെക്കന്‍ ശിഹാബ് തലപൊന്തിച്ച് അറബിചെക്കന് റിപ്ലൈ കൊടുത്തത് .
“മുന്നൂറില് പോവുംമ്പഴല്ലേ …കാര്യാക്കണ്ട, അത് അന്‍റെ കാറ്റ് , പോവാന്‍ വേണ്ടി പുറത്തിറങ്ങുന്നതിന്റെ സൌണ്ടാ ”
ശിഹാബ് വീണ്ടും ഗ്യാസ് അടിച്ചുതുടങ്ങി.
Deepu Pradeep