എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങൾ. എനിക്കുമുണ്ട്. ആ കണക്കിലെ ഒരെണ്ണമാണിത്.
പ്ലസ്‌ടു കാലത്തെ ആർട്ട്സ് ഒപ്പന. മണവാളന്റെ ലെഫ്റ്റ് സൈഡ് ഫ്രണ്ടിൽ കളിച്ചുകൊണ്ടിരുന്ന ഞാനായിരുന്നു ടീമിന്റെ മാർക്യീ പ്ളേയർ.
നാലാമത്തെ സ്റ്റെപ്പ് കഴിഞ്ഞപ്പോ, മുന്നിൽ നിൽക്കേണ്ട ഞാനുണ്ട് ഏറ്റവും പിന്നിൽ! പോയില്ലേ മോനെ കിളി!!
കൂടെയുള്ളവര് സ്റ്റെപ്പ് കളിക്കാൻ മറന്നതാണോ, അതോ ഞാനിനി ആ സ്റ്റെപ്പ് കളിച്ചതാണോ…? പത്തുവർഷം കഴിഞ്ഞിട്ടും എനിക്കൊരുത്തരം കിട്ടീട്ടില്ല. ഇന്റർനെറ്റ് കട്ടായ ഗൂഗിൾ മാപ്പിന്റെ സൂചി പോലെ മാർക്യീ പ്ളേയർ നിന്നു…
റൈറ്റ് ഫ്രണ്ടിൽ കളിക്കുന്ന ശ്രീരാജ്, കൊട്ടാൻ വരുമ്പോ എന്റെ കയ്യില്ലെങ്കിൽ എവിടെപ്പോയി കൊട്ടും എന്ന് ചിന്തിച്ചപ്പോൾ ഞാൻ പിന്നൊന്നും നോക്കീല. ബാക്കിൽ നിന്ന് തലയും ചൊറിഞ്ഞുകൊണ്ട് മുന്നിലേക്ക് നടന്നു.
എന്താണെന്നറിയില്ല, എന്റെ ആ സ്റ്റെപ്പിന് നല്ല കയ്യടിയായിരുന്നു.
Deepu Pradeep