ഉർവശി തിയേറ്റർസ് ഉറുമീസ് തമ്പാൻ ആയ പോലെ നിങ്ങളുടെ ഫോൺ നമ്പർ എവിടെയെങ്കിലും വേറെയാരുടെയെങ്കിലും പേരിൽ കിടക്കുന്നുണ്ടോ?
എന്റെ ബിഎസ്എൻഎൽ നമ്പറിന് ആ അനുഗ്രഹം കിട്ടിയിട്ടുണ്ട്. പല പല നമ്പറുകളിൽ നിന്ന് വിളി വരും,
“ഹലോ, കഞ്ഞിപ്പുര കോഴി ഫാം അല്ലേ?”
.
.
.
.
തെറ്റിയത് തെറ്റി, എന്നാ കുറച്ച് ലൗകികമായ ഒരു തെറ്റലായിരുന്നെങ്കിൽ പോട്ടേന്ന് ന്ന് വെക്കായിരുന്നു…

ഇപ്പൊ ഞാൻ സഹികെട്ട് റിയാക്ട് ചെയ്യാൻ തുടങ്ങീട്ടുണ്ട്,
‘ഇന്നത്തെ വിലയെന്താ?’ ന്ന് വിളിച്ചു ചോദിക്കുമ്പൊ,
‘ഇന്ന്, ബൈ വൺ ഗെറ്റ് വൺ ഓഫറുണ്ട്, ഒരു മിനി ലോറി വിളിച്ച് പോന്നോ’ ന്നൊക്കെ പറയും.
ജസ്റ്റ് ഉണ്ണ്യേട്ടൻ തിങ്ങ്സ്!

അല്ല പിന്നെ, ദേഷ്യം വരൂലേ….
ഒരുദിവസം ഉറക്കപ്പിച്ചിൽ കിടക്കുമ്പോൾ ഒരുത്തൻ വിളിച്ച്
“കോഴിയുണ്ടോ?” ന്ന് ചോദിച്ചപ്പോൾ
പെട്ടെന്നറിയാതെ,
“കോഴിയാണ് സംസാരിക്കുന്നത്, പറഞ്ഞോളൂ….” ന്ന് മറുപടി പറഞ്ഞശേഷം തുടങ്ങിയതാണ്.

“ഹലോ…… ലഗൂണുണ്ടോ?”
“ഇല്ല ബലൂണുണ്ട്.”
വ്വാവ്! പ്രാസമൊപ്പിച്ച പഞ്ച്!
കഴിഞ്ഞിട്ടില്ലായിരുന്നു,
“അത് മന്തി കട്ട് ചെയ്ത് കിട്ടോ?”
ഷാവോലിൻ ടെമ്പിളിൽ പോയിട്ട് നട തുറക്കുന്നതെപ്പഴാ ന്ന് ചോദിക്കുന്ന ടീംസിന്റെ അടുത്തൊന്നും ചില തിങ്ങ്സ് വർക്കാവില്ല.

Deepu Pradeep