പുതിയ കഥയെഴുതി തീര്‍ന്നിരിക്കുന്നു . പതിവ് ശൈലി തന്നെ, ഇടയ്ക്കിടക്ക് ഹൈലൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാങ്കല്പികമായ കുറെ സംഭാക്ഷണങ്ങള്‍, വളരെ പെട്ടന്ന് കടന്നു വരുന്ന പാരഗ്രാഫുകള്‍ , അവസാനം ഞാന്‍ തന്നെ നിഷ്കരുണം കൊലപെടുത്തുന്ന അതിലെ നായികയും .ഞാന്‍ ഒരു സാഡിസ്റ്റ് ആണെന്ന വിമര്‍ശനം പലകുറി കേട്ടിട്ടും ഞാന്‍ എന്‍റെ കഥകളെ തിരുത്താത്തതെന്തേ ?
ഇപ്പോള്‍ ഞാന്‍ പരതുകയാണ് , ഒരു പേരിന്, ഈ കഥയില്‍ അകാലത്തില്‍ പൊലിഞ്ഞുപോകുന്ന നായികയ്ക്ക് ചാര്‍ത്താന്‍.ഞാനങ്ങനെയാണ്, കഥയെക്കാള്‍ കൂടുതല്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ടാവുക കഥാപാത്രങ്ങളുടെ പേരിനു വേണ്ടിയായിരിക്കും. ചിലപ്പോള്‍ പേര് കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ എന്നെ പ്രതിഷ്ട്ടിക്കും , നായകനായി. പക്ഷെ നായികയാണ് ഇപ്പോഴത്തെ പ്രശ്നം. അവളെ ഞാന്‍ എന്ത് വിളിക്കും ?
ആവര്‍ത്തനവിരസത പേരിലെങ്കിലും ഒഴിവാക്കാന്‍ വേണ്ടി എന്‍റെ പഴയ നായികമാരുടെ പേരുകള്‍ ഞാന്‍ പരിഗണിച്ചില്ല.
മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ താളുകളിലൂടെ കണ്ണുകള്‍ ഓട്ടപ്രദിക്ഷണം നടത്തികഴിഞ്ഞു .ഇല്ല , കണ്ണുകളുടക്കുന്ന ഒരു പേരിനും മനസ്സ് സമ്മതം മൂളുന്നില്ല.’എന്താ ഇവര്‍ ഇന്ന്‍ സൌന്ദര്യ പിണക്കത്തിലാണോ’?
കണ്ണടച്ചുകൊണ്ട് ഇരുട്ടിലേക്ക് മനസിനെ മുങ്ങാം കുഴിയിട്ട് പോവാന്‍ സ്വതന്ത്രമാക്കി , പേന കൊണ്ട് കടലാസ്സിനെ തൊടാതെ വായുവില്‍ പല പേരുകളും വരച്ചുകൊണ്ടിരുന്നു. ഈ ഒരു നിമിഷം എന്‍റെ ഉള്ളില്‍ ഒരു പേര് തെളിയേണ്ടതാണ്, പക്ഷെ ഇന്നെന്താ ഇങ്ങനെ? മനസ്സ് മൌന വ്രതത്തിലണ് . എന്‍റെ പുതിയ കഥയാണ് നിര്‍ജീവമായിരിക്കുന്നത് , അതും നിസ്സാരമായൊരു പേരിനു വേണ്ടി!
എഴുതിയ വലത്തേ കൈയ്യുകൊണ്ട് തന്നെ ഞാന്‍ ആ കഥയെ ചുരുട്ടി….അത് ഉരുണ്ട് ചെറുതായിട്ടും ഞാന്‍ എന്താ ബലം പരീക്ഷിച്ചു കൊണ്ടിരിന്നു . എന്റെ ഭാവന സഞ്ചരിച്ചു ജന്മം നല്‍കിയ, ചിന്തകള്‍ വിന്യസിച്ച ഒരായിരം വാക്കുകളാണ് അതേ സ്രഷ്ട്ടവിന്റെ കയ്യിലിരുന്നു വീര്‍പ്പുമുട്ടുന്നത്. പിന്നെ പറന്നു , മുറിയുടെ ഒരു മൂലയിലേക്ക് .ഞാന്‍ ജന്മം നല്‍കിയ ഒരുത്തിക്ക് , എന്‍റെ കഥയിലെ നായികയ്ക്ക് , എന്നോട് പേര് വെളിപ്പെടുത്താന്‍ മടിയാണെങ്കില്‍ എനിക്കവളെയും വേണ്ട.
ഉറക്കമെന്ന മരണസമാനമായ നിമിഷങ്ങളിലെപ്പോഴോ ഒരു സ്ത്രീ ശബ്ദം എന്‍റെ കാതില്‍ മന്ത്രിച്ചു .
” ശരിയാണ് , നീയാണ് എനിക്ക് ജന്മം നല്‍കിയത് , ഞാന്‍ നിന്‍റെ നായികയുമായിരിക്കാം , പക്ഷെ നീ എന്‍റെ കൊലയാളിയാണ് .ആ നിന്നോട് ഞാന്‍ എന്തിനെന്‍റെ പേര് പറയണം ?”
രാവിലെ കണ്ണു തുറന്നപ്പോള്‍ ആ കടലാസ് കക്ഷണം അവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു .ഞാന്‍ എടുത്തുനോക്കി …..എന്തോ , ഇന്നലത്തെ ക്കാള്‍ ഭാരമുണ്ടായിരുന്നു അതിന്. ഞാന്‍ തുറന്നു , പേനയെടുത്ത് ആ നായികയെ പുനരുജ്ജീവിപ്പിച്ചു .അപ്പോള്‍ വീണ്ടും ആ ശബ്ദം കേട്ടു
“എന്‍റെ ദു:ഖം കണ്ട് സഹതാപം തോന്നിയിട്ടല്ല , എന്‍റെ പേര് കിട്ടാന്‍ വേണ്ടി, ഈ കഥ മുഴുവനാക്കാന്‍ വേണ്ടിയാണ് നീയിതു ചെയ്തതെന്നെനിക്കറിയാം ”
ഞാന്‍ പേന അടച്ചുവെച്ചു.
Discover more from Deepu Pradeep
Subscribe to get the latest posts sent to your email.
naushu
കഥ കൊള്ളാം….
rain
കഥ എവിടേ??? അന്നാലും ഒരു പേരിനു വേണ്ടിട്ട് അവളെ കൊല്ലേണ്ടി ഇരുന്നില്ല ..
ദീപുപ്രദീപ് /deepupradeep
കഥ വരും…..കാത്തിരിക്കൂ…..
അവളെ കൊന്നത് പേരിനു വേണ്ടി അല്ല….
എന്തോ, എന്റെ കഥ എല്ലാം അങ്ങനെയാണ് , പേര് കിട്ടാന് വേണ്ടിയാണ് ഞാന് അവളെ ജീവിപ്പിച്ചത് , പക്ഷെ അവള് ചില്ലറക്കാരിയല്ല.(അല്ലെങ്കിലും എന്റെ അല്ലെ നായിക ) …….പേര്പറഞ്ഞില്ല
.
Vayady
വിഷമിക്കണ്ടാ..ആ നായികയ്ക്ക് എന്റെ പേരിട്ടോളൂ..”വായാടി”യെന്ന്. ഇഷ്ടമായില്ലെങ്കില്‍ പറയൂ..വേറെ പേര് പറഞ്ഞു തരാം..:)
ദീപുപ്രദീപ് /deepupradeep
വേറെ പേരായിരിക്കും നല്ലത്, വായാടി എന്നാ പേര് വിളിച്ചാല്‍ , ആ നായിക വന്ന്‍ എന്നെ കൊല്ലും
vishnu
engane ezhudan sadikkunu, enik ezhuthanam enu palappozhum thonnumenkilum orikkalum kazhiyarilla(madi thanne karanam), congrats, keep it up.
Sona
name her nemo … that means “no name” in lattin.appol prinu perumayi perilla enna arthavum.. lol 😉
thonivasi
sona kollam
Rashvin
>>> എന്റെ കഥ എല്ലാം അങ്ങനെയാണ് , പേര് കിട്ടാന് വേണ്ടിയാണ് ഞാന് അവളെ ജീവിപ്പിച്ചത് , പക്ഷെ അവള് ചില്ലറക്കാരിയല്ല.
(അല്ലെങ്കിലും എന്റെ അല്ലെ നായിക ) …….പേര്പറഞ്ഞില്ല <<<