നഷ്ടപെടലിണ്റ്റെ വേദനയില്‍ നിന്നാണ് ഞാന്‍ എഴുതിതുടങ്ങിയത്.
ഇന്ന്, എഴുതികൂട്ടിയ കടലാസുകൂംബാരങ്ങള്‍ക്കിടയില്‍ ഞാന്‍ പരതി,എന്താണ് അന്നെനിക്ക് നഷ്ടപെട്ടത് എന്ന് അറിയാന്‍.
സമയവവും വാക്കുകളും എത്രെയേറെ ചലിച്ചിരിക്കുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്
എഴുതിതീര്‍ന്ന വാക്ക്‌കള്‍ക്ക് മീതെ അതിണ്റ്റെ സ്രഷ്ടാവ് ഓടി നടന്നു, ഉള്ളില്‍ ഒരൊ റ്റ ചോദ്യവുമായി,
“എന്താണ് അന്നെനിക്ക് നഷ്ടപെട്ടത്?”
പക്ഷെ ,എനിക്ക് ഉത്തരം കിട്ടിയില്ല.
ഒരൊഴിഞ്ഞ കടലാസ് തപ്പിയെടുത്ത് ഞാന്‍ എഴുതി,”അല്ലെങ്കിലും നഷ്ടപെട്ടത് തിരിച്ച് കിട്ടിയാല്‍ പിന്നെഎന്തെഴുതാന്‍?”.