Tag: കഥ

കാലന്‍

ആ കാലൊച്ചകേട്ടാണ്‌ ഞാന്‍ മയങ്ങിയത്‌ . സത്യം.

അയാള്‍ വരുന്നുണ്ടെന്നറിഞ്ഞ്‌ ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്‌,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.

അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.

“വിഡ്ഡിയാണ്‌ നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട്‌ കരുണ കാട്ടിയിട്ടില്ല”.

Continue reading

നായിക

പുതിയ കഥയെഴുതി തീര്‍ന്നിരിക്കുന്നു . പതിവ് ശൈലി തന്നെ, ഇടയ്ക്കിടക്ക് ഹൈലൈറ്റ് ചെയ്തുകൊണ്ടിരിക്കുന്ന സാങ്കല്പികമായ കുറെ സംഭാക്ഷണങ്ങള്‍, വളരെ പെട്ടന്ന് കടന്നു വരുന്ന പാരഗ്രാഫുകള്‍ , അവസാനം ഞാന്‍ തന്നെ നിഷ്കരുണം കൊലപെടുത്തുന്ന അതിലെ നായികയും .ഞാന്‍ ഒരു സാഡിസ്റ്റ് ആണെന്ന വിമര്‍ശനം പലകുറി കേട്ടിട്ടും ഞാന്‍ എന്‍റെ കഥകളെ തിരുത്താത്തതെന്തേ ?

ഇപ്പോള്‍ ഞാന്‍ പരതുകയാണ് , ഒരു പേരിന്‌, ഈ കഥയില്‍ അകാലത്തില്‍ പൊലിഞ്ഞുപോകുന്ന നായികയ്ക്ക് ചാര്‍ത്താന്‍.ഞാനങ്ങനെയാണ്, കഥയെക്കാള്‍ കൂടുതല്‍ ഞാന്‍ ചിന്തിച്ചിട്ടുണ്ടാവുക കഥാപാത്രങ്ങളുടെ പേരിനു വേണ്ടിയായിരിക്കും. ചിലപ്പോള്‍ പേര് കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ എന്നെ പ്രതിഷ്ട്ടിക്കും , നായകനായി. പക്ഷെ നായികയാണ് ഇപ്പോഴത്തെ പ്രശ്നം. അവളെ ഞാന്‍ എന്ത് വിളിക്കും ?

Continue reading

പാതിരാത്രിയിലെ പ്രേമം

(മുന്‍കുറിപ്പ് : ഈ കഥ ഉദ്ഭവിച്ച കാലടി , മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത , കാലടി എന്ന കൊച്ചു ഗ്രാമം ആണ് )
ഇത് ലാലുവിന്‍റെ കഥയാണ് , പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും …..പ്രണയിച്ചു കൊണ്ടിരിക്കുന്നവര്‍ക്കും സ്വന്തം ജീവിതം കൊണ്ട് ലാലു രചിച്ച കഥ .
ഞങ്ങളുടെ നാട്ടില്‍….കാലടിയില്‍ ഈ സംഭവത്തിന്‍റെ വിശേഷങ്ങള്‍ ഇനിയും പറഞ്ഞു തീര്‍ന്നിട്ടില്ല …..
ഇപ്പൊ പ്രേമം എന്ന്‍ കേള്‍ക്കുമ്പോ ഞങ്ങള്‍ കാലടിക്കാര്‍ക്ക് ലാലുവിന്‍റെ എലി പുന്നെല്ലു കണ്ട പോലുള്ള മുഖമാണ് മനസ്സില്‍തെളിയുക .
ലാലുവിന്‍റെ മാത്രമല്ല ,ഒരുപാടു പേരുടെ ജീവിതം മാറ്റിമറിച്ച ആ രാത്രി ഇങ്ങനെ തുടങ്ങുന്നു……

എന്നത്തേയും പോലെ കാലടി ഗ്രാമം നേരത്തെ ഉറങ്ങാന്‍ കിടന്നു. കണ്ടനകം ബിവറെജ് അന്ന് മുടക്കമായതിനാല്‍, രാത്രിയിലെ ഓളിയിടലുകളും , അട്ടഹാസങ്ങളും ഇല്ലാതെ നിശബ്ദമായി, പാതിരാത്രിയിലേക്ക്‌ എല്ലാവരും കണ്ണടച്ചു. പക്ഷെ കണ്ണടച്ചു കിടന്നിട്ടും ഒരു കാലടിക്കാരന്‍ മാത്രം ഉറങ്ങിയിട്ടില്ലായിരുന്നു,’ലാലു’.ഉറക്കം വരരുതേ എന്ന് തുപ്രന്‍ങ്കോട്ടപ്പനോട് പ്രാര്‍ത്ഥിച്ചു കിടക്കുകയായിരുന്നു അവന്‍.തലമുഴുവന്‍ മൂടിയിരുന്ന കമ്പിളി പുതപ്പു മാറ്റി അവന്‍ മുറിയുടെ വാതില്‍ തുറന്നു.

Continue reading

ഗൌരി

“സ്വപ്നങ്ങള്‍ ഇന്നവസാനിക്കുകയാണ്‌, എണ്റ്റെ ജീവിതവും. നാളത്തെ പകല്‍ മുതല്‍ ഗൌരിയില്ല. ഞാന്‍ കണ്ട സ്വപ്നങ്ങള്‍ , എഴുതിതീര്‍ന്ന വാക്കുകള്‍, പിന്‍ വിളിയാകന്ന ഓര്‍മ്മകള്‍ , എല്ലാം, ഇന്നവസാനിക്കു൦. ഈ തൂതപുഴ യുടെ തീരത്ത്‌ , എന്നോടൊപ്പം അവയെല്ലാം എരിഞ്ഞടങ്ങും .പക്ഷെ ഒന്നുമാത്രം ചിലപ്പാള്‍ അവശേഷിച്ചേക്കാം , ഗൌരി എന്ന പേര്‌.

അവള്‍ എവിടെയോ വായിച്ചതോര്‍ത്തു.
‘നമ്മുടെ ആയുസ്സ്‌, നമ്മളുടെ മരണം വരെയുള്ള കാലഘട്ടം മാത്രമല്ല, നമ്മളുടെ ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ മരണം വരെകൂടിയുള്ളതാണ്‌.’
“അങ്ങനെയാണെങ്കില്‍ എത്ര പേര്‍ , ന്നെ ഓര്‍ക്കും…….. ?ഒരുപാടു മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നുണ്ട്‌…..പക്ഷെ ഒന്നുറപ്പാട്ടോ, ഋഷി യെന്നെയോര്‍ക്കില്ല.”

Continue reading

മിനറല്‍ വാട്ടര്‍

മുംബൈ സി എസ്‌ ടി റെയില്‍വൈ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാഫോമില്‍ എത്തിയ വിദര്‍ഭ എക്സ്പ്രസ്സില്‍ ജനാലയ്‌ ക്കരികെ ഇരിക്ക്കയായിരുന്നു കീര്‍ത്തി.

അരികിലൂടെമിനറല്‍ വാട്ടര്‍ നിറച്ച കുപ്പികള്‍ വില്‍ക്ക്ന്ന ഒരാളെ അവള്‍ കണ്ടു. ചൂടപ്പം പോലെ അവയെല്ലാം വിറ്റുതീരുകയാണ്‌.

തണ്റ്റെ കൂട്ടുകാരന്‍ അന്വ്വര്‍ ഒരിക്കല്‍ പറഞ്ഞ വാചകം അവള്‍ ഓര്‍ത്തെടുത്തു.

“ഒരു  ലിറ്റര്‍ കുടിവെള്ളത്തിന്‌ , മണ്ണെണ്ണയേക്കള്‍ വിലനല്‍കേണ്ട ഒരു രാജ്യത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌”

കീര്‍ത്തിക്ക്‌ ഭാഗ്യത്തിന്‌ ഒരു ബോട്ടില്‍ കിട്ടി.

താന്‍ ഇന്നേ വരെ കുടിച്ച എല്ലാ വെള്ളത്തിനെക്കളും സ്വാദ് തോന്നി ആ കുപ്പിയിലെ വെള്ളത്തിന്ന്.

കുടിച്ച്കഴിഞ്ഞ്‌  കുപ്പി അടയ്ക്കാനൊരുങ്ങവെ അവള്‍ അതിണ്റ്റെ ലേബലിലേക്ക്‌ അലക്ഷ്യമായി ഒന്ന് നോക്കി

‘നിള’

Continue reading

നിമിത്തം

“വിധി സമ്മാനിക്കുന്ന  മുറിപ്പാടുകള്‍ , അതെത്ര ആഴമേറിയതായാലും, നാം നമ്മിലേക്ക്‌ തന്നെ ഒതുക്കിവെക്കുo,കാലം എന്ന പ്രഹേളികയെ കൂട്ടുപിടിച്ച്‌.”

അരവിന്ദന്‍ സ്വന്തം ജീവിതത്തക്കുറിച്ച്‌ കോറിയിട്ട വരികളാണിവ . സ്നേഹം നല്‍കാതകന്ന അമ്മയും , പിതൃത്വം എന്ന വാക്ക്‌ അര്‍ഥശൂന്യമാക്കിയ അച്ഛനും , പ്രണയം നടിച്ച പ്രണയിനിയും, തന്നെ നോക്കി ആര്‍ത്തുചിരിച്ചുകൊണ്ടിരുന്ന സമൂഹവും ,എല്ലാം, അരവിന്ദനെ മുറിവേല്‍പ്പിച്ച സത്യങ്ങളായിരുന്നു.

മായ്ച്ചുകളഞ്ഞൊരു ഭൂതകാലം. അനിവാര്യതയായിരുന്നു, വിരഹവും വേദനയുമില്ലാത്ത ഭാവി ജീവിച്ചുതീര്‍ക്കുവാന്‍. പക്ഷെ , പിന്നെയും തോല്‍വികള്‍ തന്നെയായിരുന്നു,അരവിന്ദന്‌ കൂട്ടിരുന്നത്‌,  പാര്‍വ്വതിയുടെ കാര്യത്തിലും.

പാര്‍വ്വതി,ജീവിതമെന്തന്നു പഠിപ്പിച്ച ഏതാനും ദിവസങ്ങള്‍ക്കൊടുവില്‍ , തന്നെയും മകളെയും തനിച്ചാക്കി മരണം കൊണ്ടുപോയ ജീവിതസഖി.

റീജ്യണല്‍ ക്യാന്‍സര്‍ സെണ്റ്ററിലെ ശീതീകരിച്ച മുറിയിലും അരവിന്ദന്‍ വിയര്‍ക്കുകയായിരുന്നു.

Continue reading

കാമുകി

“ഞാന്‍ പ്രണയിക്കുകയായിരുന്നു നിന്നെ, ഇത്രയും കാലം, സത്യം”

കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!!

അത്ഭുതമായിരുന്നു എനിക്ക്‌, ഇത്രയും കാലം ആ പ്രണയലേഖനം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.

ഞാന്‍ പുറംചട്ട ഒന്നു കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനേറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.

പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,

‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’

Continue reading

സഞ്ചയനം

“ദീപൂ,എടാ നീക്കടാ “

കാര്‍ത്തികിണ്റ്റെ ശബ്ദമാണതെന്ന്‌ പാതിമയക്കത്തില്‍ ഞാനറിഞ്ഞു.

സമയം നോക്കി, നാലുമണി കഴിഞ്ഞിട്ടേയുള്ളൂ,ഞാന്‍ തിരിഞ്ഞുകിടന്നു.

അവന്‌ വിടാനുള്ള ഭാവമില്ല,”വേഗം കുളിച്ച്‌ വാടാ,ഇപ്പോ തന്നെ ഒരു സ്ഥലം വരെ പോകാന്‍ഉണ്ട്‌. അവണ്റ്റെ ഭാവം കണ്ടപ്പോള്‍ സമ്മതിക്കാതിരിക്കാന്‍ തോന്നിയില്ല.

കുറ്റിപ്പുറം പാലത്തിലൂടെ അഞ്ചുമണിയുടെ തണുത്തകാറ്റ് ഒരുപൊടിപോലും വിടാതെ മുഖത്തടിക്കൂമ്പോഴാണ്‌ ഞാന്‍ അവനോട്‌ ചോദിച്ചത്‌.
“എവിടേക്കാടാ ഈ സമയത്ത്‌”?.

Continue reading

ഒരു പ്രണയത്തിന്‍റെ പിന്‍വിളി

നിശബ്ദമായ ഒരോര്‍മ്മപെടുത്തലായിരുന്നു ഈ ശിവരാത്രിയും, എനിക്ക്‌.സ്വാതിയെക്കുറിച്ച്‌,മൂന്ന്‌ വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച്‌,അതിന്‍റെ വേദനയെക്കുറിച്ച്‌…….

സ്വാതി! രണ്ടായിരത്തിനാല്‌ മൈയ്‌ 20ന്‌ കണ്ടതുമുതല്‍ ഞാന്‍ പ്രണയിക്കാന്‍ തുടങ്ങിയ പെണ്‍കുട്ടി.പിന്നീട്‌ മൂന്ന്‌ വര്‍ഷം നീണ്ട മൌനാനുരാഗത്തിന്‌ ശേഷം, രണ്ടായിരത്തിയേഴ്‌ ഫെബ്രവരി പതിനാറിന്‌ ,ഇതുപോലൊരു ശിവരാത്രി ദിവസം ഞാന്‍ അവളോട്‌ എന്‍റെ പ്രണയം വെളിപെടുത്തി.

അന്ന്,”ഇഷ്ടമല്ല” എന്ന ഒരൊറ്റ വാക്കിന്‌ ഇത്രയേറെ ദുഃഖം നല്‍കാനാവുമെന്ന്‌ ഞാനറിഞ്ഞു.

Continue reading

അവള്‍

എന്തുകൊണ്ട്‌ ഞാന്‍? എന്ന ചിന്ത ഒരിക്കല്‍ പോലും നമ്മുടെ ഉള്ളില്‍ മുളച്ചിട്ടില്ല. എന്തുകൊണ്ട്‌ അവള്‍, അല്ലെങ്കില്‍ അവന്‍ ?എന്ന്‌ ചിന്തിക്കാന്‍ നമുക്ക്‌ വളരെ ഇഷ്ടമാണുതാനും. എന്തുകൊണ്ട്‌ അതിനുമപ്പുറത്തേക്ക്‌ ,നമ്മെക്കുറിച്ചു തന്നെ വിലയിരുത്താന്‍ ഒരാളും ധൈര്യപെടുന്നില്ല,ഇത്രയേ ഉള്ളു നമ്മുടെ ആത്മധൈര്യം?”

ആദ്യമായി അവളെ കണ്ടപ്പോള്‍ ഈ വാക്കുകള്‍ കേട്ടപ്പോള്‍,ഞാന്‍ അത്ഭുതം കൂറി,എങ്ങനെ ഒരു പെണ്‍കുട്ടി ഇത്ര വ്യത്യസ്തമായി ചിന്തിക്കുന്നുവെന്ന്‌. പക്ഷെ , അടുത്തറിഞ്ഞപ്പോള്‍ എണ്റ്റെ ആശ്ചര്യത്തിണ്റ്റെ മുഖപടം അലിഞ്ഞില്ലാതാവുകയായിരുന്നു.

അവളങ്ങനെയായിരുന്നു,അതുപോലെതന്നെയായിരുന്നു അവളുടെ ഒരോ വാക്കുകളും,നമുക്കൊരിക്കലും പിടിതരില്ല.

എന്തോ, മറ്റുള്ളവരെ പോലെ ആ വാക്കുകളില്‍ നിന്ന്‌ ഒഴിഞ്ഞുമാറാന്‍ എനിക്ക്‌ തോന്നിയില്ല .

“ഒരൊറ്റ സ്നാപ്പിലൊതുങ്ങുന്ന ജീവിതമായിരുന്നെങ്കില്‍ എന്ത്‌ രസമാവുമായിരുന്നു. ഒരു സ്വപ്നത്തിണ്റ്റെ ദൈര്‍ഘൃം മാത്രമുള്ള ജീവിതം,അതൊരു സ്വപ്നം തന്നെയാ,ഇത്രേം നീളമുള്ള ജീവിതം ഒരിക്കലെങ്കിലും മടുക്കാത്തവരായി ആരുമുണ്ടാവില്ല”.

ആ വാക്കുകള്‍ ഒരു തുടക്കമായിരുന്നു,എണ്റ്റെ മനസ്സ്‌ ചിന്തിക്കുന്നത്‌ അവള്‍ക്ക്‌ വാക്കുകളായി കോറിയിടാന്‍ സാധിക്കുമായിരുന്നു.എണ്റ്റെ ചിന്തകള്‍ക്കധീതമായ അവളുടെ വാക്കുകളേക്കാള്‍ ,എന്നെ അവളിലേക്കടുപ്പിച്ചത്‌ ,എണ്റ്റെ മനസ്സിനോടൊത്ത്‌ സഞ്ചരിക്കുന്ന അവളെയായിരുന്നു.

“ഓരോ ജീവിതത്തിനും ഒരുപാട്‌ സ്വപ്നങ്ങളുണ്ടാവും,

ഓരോ സ്വപ്നത്തിനും ഒരുപാട്‌ അര്‍ഥങ്ങളും

പക്ഷെ ,നമ്മള്‍ ഒരൊറ്റ നിര്‍വ്വചനത്തിലൊതുക്കും ,

അതാണ്‌ നമ്മുടെ ഏവും വലിയ തെറ്റ്”.

ആ ഒരു നിര്‍വ്വചനത്തിനതീധമായി പലപ്പോഴും ഞാന്‍ ചിന്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌,പക്ഷെ കഴിയുന്നില്ല.’മനുഷ്യസഹജമാണെന്ന’ വിലയിരുത്തലായിരുന്നു പിന്നീട്‌.

“ഏകാന്തത,ഒരു സത്യമാണ്‌.ആര്‍ക്കും അതിനെതിരെ മുഖം  തിരിച്ച്‌ നിലക്കാനാവില്ല.കാരണം,നിദ്ര എന്നത്‌ എല്ലാവരും ഇഷ്ട്പെടുന്ന ഒരു ഏകാന്തതയാണ്‌.എല്ലാം മറന്ന് ,നിദ്രയുടെ ലോകത്തേക്ക്‌  കണ്ണടച്ച്  നടന്നടുക്കുമ്പോള്‍,നാം ഏകനാണ്‌.ആരും ഇഷ്ടപെട്ട്പോകും”.

ഉറക്കം എന്നെ പിടികൂടുന്നതിന്‌ തൊട്ടുമുന്‍പായിരിക്കും, ഞാന്‍ ഏവും ഇഷ്ടപെടുന്ന ആ ശബ്ദം എണ്റ്റെ കാതുകളില്‍ വന്നലയ്‌ക്കുക.എന്നിട്ട്‌ ഇത്പോലൊരു മുഖവരയോടെ,ഏകാന്തതയുടെ ലോകത്തേക്ക്‌ എന്നെ പറഞ്ഞയക്കാതെ അവള്‍ പിടിച്ച്നിര്‍ത്തും.ഞാന്‍ ചിന്തിച്ചിട്ടുണ്ട്‌ ,പലതവണ ,എങ്ങനെ അവള്‍ നിദ്രയെ ഇത്ര വിദ്ഗ്ദമായി കബളിപ്പിച്ച്‌ എണ്റ്റെ അരികിലെത്തുന്നുവെന്ന്‍.പക്ഷെ അവളുടെ ഓരോ ചലനങ്ങളിലും ഒളിച്ചിരിക്കുന്ന നിഗൂഡതകളുടെ കൂട്ടത്തിലേക്ക്‌ ഒന്നുകൂടി.അത്ര മാത്രം.

“ദീപു,നമ്മുടെ ആത്മാവിന്‌ പുറത്തിറങ്ങാന്‍ സാധിക്കുമെങ്കില്‍, എണ്റ്റെ ആത്മാവ്‌ ആദ്യം വരുന്നത്‌ നിണ്റ്റെയടുത്തേക്കാവും, ഞാന്‍ പറയാന്‍ ബാക്കിവെച്ച കാര്യങ്ങള്‍ പറയാന്‍”.

ഈ വാക്കുകള്‍, മുമ്പെങ്ങോ കേട്ടുമറന്നതു പോലെ.പക്ഷെ എപ്പോള്‍?എവിടെ നിന്ന്?ഓര്‍മിക്കാനാവുന്നില്ല.അതെയെന്ന് തലയാട്ടി ഞാന്‍ വീണ്ടും ആലോചിച്ചു.

“നീ അവളെ ഇത്രക്ക്‌ സ്നേഹിക്കുന്നുണ്ടെങ്കില്‍,എന്താ അവളോട്‌ പറയാത്തത്‌?”. എണ്റ്റെ അമ്മയുടെ ചോദ്യം.

എവിടെയാണെങ്കിലും എനിക്കുനേരെ ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ ഒരുപാടൊരുപാട്‌ പറയുകയും ,എഴുതിക്കുട്ടുകയും ചെയ്യുന്ന എണ്റ്റെ ഭാവനസമ്പുഷ്ടിയെയും, വാക്ചാരുത്യയെയും വാഴ്ത്തുന്ന എണ്റ്റെ കൂട്ടുകാര്‍ അറിഞ്ഞിട്ടുണ്ടാവില്ല.ജീവിതത്തിലാദ്യമായി ആ ചോദ്യത്തിനുമുന്നില്‍ നിന്നും വാക്കുകളില്ലാതെ ഞാന്‍ ഒഴിഞ്ഞുമാറി.

‘എന്തുകൊണ്ട്‌ അവള്‍’?,അതായിരുന്നു പിന്നെ എന്നില്‍ മുളച്ച ചോദ്യം.ഏകാന്തതയെ താലോലിക്കുന്ന എണ്റ്റെ മനസ്സില്‍ അവള്‍ നിറഞ്ഞുനിന്ന് ഏകാന്തസ്വപ്നത്തിന്‌ പുതിയ ഭാവം രചിച്ചുകൊണ്ടേയിരുന്നു.”

പറയണം,എണ്റ്റെ മനസ്സ്‌ മന്ത്രിച്ചു,ഞാന്‍ തീര്‍ച്ചപെടുത്തി.

“എന്നിലെ എന്നെ ,കണ്ടു ഞാന്‍ നിന്നില്‍”,എന്ന ഗാനം ഞാന്‍ അവളുടെ കാതില്‍ മെല്ലെ മന്ത്രിച്ചു.

അവളുടെ ചുണ്ടില്‍ നാണം വന്നെത്തിയില്ല,നീലകടകണ്ണുകള്‍ വിടര്‍ന്നില്ല,കാല്‍ വിരലുകള്‍ നിലത്ത്‌ വൃത്തം വരയ്‌ ക്കാനൊരുമ്പെട്ടില്ല.എങ്കിലും നുണക്കുഴികള്‍ വിടര്‍ന്ന അവളുടെ മനോഹര മന്ദഹാസത്തിനിടക്ക്‌ ,മനസ്സ്‌ ഒരുവേള ചിന്തയിലാണ്ടു പോകുന്നത്‌ ഞാന്‍ കണ്ടു.ആ ഒരു മന്ദഹാസത്തിന്‌ .ഏതൊരു ആണ്‍ക്കുട%

Read the rest

ബ്ളോഗ്‌

“സ്വപ്നങ്ങളുടെ കുത്തൊഴുക്കില്‍ എണ്റ്റെ ഓര്‍മ്മകള്‍ ഒലിച്ചുപോയപ്പോള്‍,

ആ ഓര്‍മകള്‍ സ്വപ്നങ്ങളായി,

എണ്റ്റെ സ്വപ്നങ്ങള്‍ ഓര്‍മകളും”.

ബ്ളോഗ്ഗില്‍ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ ‘ഭ്രാന്തന്‍ ചിന്ത’ ,വരമൊഴിയില്‍ ടെപ്പ്‌ ചെയ്ത്‌ തീരാറാവുമ്പോഴാണ്‌ ഒരു മെയില്‍ വന്നത്‌ ,ബ്ളോഗ്ഗിലേക്ക്‌ ഉള്ള പുതിയ കമണ്റ്റ്‌.

‘അവള്‍’ കമണ്റ്റിണ്റ്റെ കാര്യത്തില്‍ ദരിദ്രയാണ്‌.അതുകൊണ്ട്‌ ,അപ്രൂവ്‌ ചെയ്തിട്ടാണ്‌ വായിച്ച്‌ നോക്കിയത്‌.

“ഭ്രാന്താണല്ലേ?”

എണ്റ്റെ ബ്ളോഗ്‌ വായിച്ചവരുടെ കൂട്ടത്തില്‍ ആദ്യമായി ഒരാള്‍ എന്നെ മനസ്സിലാക്കിയിരിക്കുന്നു.

റിപ്ളെ ചെയ്യാതിരിക്കാന്‍ തോന്നിയ്യില്ല.

“തിരിച്ചറിവില്ലാത്ത നിമിഷങ്ങളില്‍ ,ഇത്തരം ചില ഓര്‍മ്മപെടുത്തലുകള്‍ നല്ലതാണ്‌,നന്ദി”.

Read the rest

നഷ്ടം

നഷ്ടപെടലിണ്റ്റെ വേദനയില്‍ നിന്നാണ്‌ ഞാന്‍ എഴുതിതുടങ്ങിയത്‌.

ഇന്ന്‌, എഴുതികൂട്ടിയ കടലാസുകൂംബാരങ്ങള്‍ക്കിടയില്‍ ഞാന്‍ പരതി,എന്താണ്‌ അന്നെനിക്ക്‌ നഷ്ടപെട്ടത്‌ എന്ന്‌ അറിയാന്‍.

സമയവവും വാക്കുകളും എത്രെയേറെ ചലിച്ചിരിക്കുന്നു  എന്ന് ഇപ്പോഴാണ്‌ തിരിച്ചറിയുന്നത്‌

എഴുതിതീര്‍ന്ന വാക്ക്‌കള്‍ക്ക്‌ മീതെ അതിണ്റ്റെ സ്രഷ്ടാവ്‌ ഓടി നടന്നു, ഉള്ളില്‍ ഒരൊ റ്റ ചോദ്യവുമായി,

“എന്താണ്‌ അന്നെനിക്ക്‌ നഷ്ടപെട്ടത്‌?”

പക്ഷെ ,എനിക്ക്‌ ഉത്തരം കിട്ടിയില്ല.

ഒരൊഴിഞ്ഞ കടലാസ്‌ തപ്പിയെടുത്ത്‌ ഞാന്‍ എഴുതി,”അല്ലെങ്കിലും നഷ്ടപെട്ടത്‌ തിരിച്ച്‌ കിട്ടിയാല്‍  പിന്നെഎന്തെഴുതാന്‍?”.

Read the rest

കാമുകി

“ഞാന്‍ പ്രണയിക്കുകയായിരുന്നുനിന്നെ, ഇത്രയും കാലം, സത്യം”

കാമുകനെ കാത്തിരിക്കുന്ന ഒരു പ്രണയലേഖനം, ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറവും ആ പുസ്തകത്താളില്‍ അനക്കമില്ലാതിരിക്കുന്നു!

അത്ഭുതമായിരുന്നു എനിക്ക്‌, ഇത്രയും കാലം ഈ പുസ്തകതാളില്‍ ഒരുവിരല്‍ സ്പര്‍ശം പോലുമേല്‍ക്കാതെ കിടന്നതില്‍.

ഞാന്‍ പുറംചട്ട ഒന്ന്‌ കൂടി മറിച്ചുനോക്കി, അതെ ,അതുതന്നെ ഞാന്‍ വായിക്കാനെറെ കൊതിച്ചിരുന്ന ‘ഖസാക്കിണ്റ്റെ ഇതിഹാസം’.

പിന്നെ എണ്റ്റെ ഉള്ളില്‍ ഒരു ചോദ്യമായിരുന്നു,

‘ഇരുപതു വര്‍ഷത്തിനിടയില്‍ ഈ ലൈബ്രറിയില്‍ വിശപ്പടക്കാന്‍ വന്നവരില്‍ ഒരാള്‍ പോലും ഈ പുസ്തകം മറിച്ചുനോക്കാതെ പടിയിറങ്ങിയതെന്തേ?’

തെറ്റ്ആണ്‌ ,വേറെയൊരാളുടെ  പ്രണയലേഖനം വായിക്കുന്നത്‌.

പക്ഷെ , ഇന്നേവരെ ഒര്‌ പ്രണയലേഖനം പൊലും എന്നെ അഭിസംഭോധന ചെയ്തിട്ട്‌ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഒര്‌ കൌതുകം.

ഞാന്‍ വായിച്ചുതുടങ്ങി.

“ഞാന്‍ പ്രണയിക്കുകയായിരുന്ന്‌ നിന്നെ, ഇത്രയും കാലം, നീ എനിക്ക്‌ പിന്നില്‍ നിണ്റ്റെ പ്രണയം വെളിപെടുത്തിയ നിമിഷം മുതല്‍,ഞാന്‍ അതിലേറെ പ്രണയം മനസ്സിലൊളിച്ചുവെച്ചു.

നിണ്റ്റെ ഹൃദയം മിടിക്കുന്നത്‌ എനിക്ക്‌ വേണ്ടിയാണെന്ന് നീ പറഞ്ഞപ്പോഴും ,എണ്റ്റെ ഹൃദയസ്പന്ദനം നീ കേള്‍ക്കതിരിക്കാന്‍ ഞാന്‍ ശ്റദ്ധിച്ചു.

ഇന്ന്,കോളേജ്‌ ജീവിതത്തിലെ ഈ അവസാന ദിനത്തില്‍ ,ഞാന്‍ നിന്നോട്‌ ഈ പുസ്തകം വായിക്കാന്‍ പറഞ്ഞാലുടന്‍ നീയിതു തേടി വരുമെന്നെനിക്കറിയാം. നേരിട്ടു പറയാന്‍ വയ്യാത്തതുകൊണ്ടാണ്‌.ഈ പ്രണയകാവ്വ്യത്തിലെ കോടാന്‌ കോടി വാക്കുകളെ സാക്ഷിനിറ്‍ത്തി, നീ കൊതിച്ച രണ്ടക്ഷരം നിണ്റ്റെ കാമുകിയിതാ പറയുന്നു.

“എനിക്കിഷ്ടമാണ്‌” വൈകുന്നേരം കോളേജിലെ ദേവദാര്‌ വിന്‌ കീഴില്‍ ഞാന്‍ കാത്തിരിക്കുന്നുണ്ടാവും .

എന്ന് നിണ്റ്റെ സ്വന്തം കാമുകി

അവള്‍ ഒളിപ്പിച്ചുവെച്ച പ്രണയം ,അവനീ നിമിഷം വരെയും അറിഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ അതിവിടെ കാണ്‍മായിരുനില്ല.

തിരിച്ചുകിട്ടാത്ത പ്രണയം കൊണ്ടുനടക്ക്‌ ന്ന അവണ്റ്റെ പോലെ, അവസാന നിമിഷം വെളിപ്പെടുത്തിയ പ്രണയത്തിന്‌ ഉത്തരം കിട്ടാത്ത അവളുടെ ഹൃദയം പൊലെ എണ്റ്റെ ഹൃദയവും വിങ്ങി.

“എന്താ?” ഒര്‌ ചിരിയോടെ ലൈബ്രേറിയന്‍ ചോദിച്ചു.

“ഒര്‌ കത്ത്‌ ,ഈ പുസ്തകത്തിനുള്ളില്‍”.

“കത്തല്ല, പ്രണയലേഖനം അല്ലേ?”. ഞാന്‍ തലയാട്ടി.

“അതെടുക്കണ്ട,അവിടെയിര്‍ന്നോട്ടെ ,വര്‍ഷങ്ങളായി അതവിടെയിരിക്ക്‌ കയാണ്‌ , ആ പുസ്തകത്തിണ്റ്റെ അവസാനം നോക്ക്‌”. ഇര്‍പതുവര്‍ഷങ്ങള്‍ക്കിടയില്‍, പലപ്പോഴായി ആശംസയെഴുതി തിരികെ വെച്ച മുന്നൂിയമ്പത്തിയെട്ടു പേര്‍കള്‍!

എണ്റ്റെ ചൊദ്യത്തിന്‍ള്ള ഉത്തരം അക്കമിട്ട്‌ നിരത്തിയിട്ടുണ്ടായിര്‌ ന്ന്‌, മുന്നൂറ്റിയമ്പത്തിയെട്ട്‌.

“നിന്നെ പോലെ ഈ പുസ്തകം വായിക്കാന്‍ കൊതിച്ച്‌ വന്ന ഇവരാര്‍ം തന്നെ ഈ പുസ്തകമെടുതിട്ടില്ല. വിങ്ങുന്ന മനസ്സും ,വിറക്കുന്ന വിരലുകളുമായി ആശംസ എഴുതി തിരികെ വെച്ചു, ഞാനടക്കം, മുന്നൂറ്റിയമ്പത്തിയെട്ട്‌ വ്യക്തികള്‍! വര്‍ഷങ്ങളായി , ആ പ്രണയലേനം കാത്തിരിക്കുകയാണ്‌,അവളുടെ കാമുകനെ” ലൈബ്രേറിയന്‍ തിരിഞ്ഞുനടന്നു.

ഞാന്‍ ആ ഒരിക്കല്‍ കൂടി നോക്കി. “ശരിയാണ്‌, കാമുകന്‌ വേണ്ടി കാത്തിരിക്ക്ന്ന ഓരോ വാക്കുകളിലും ആ കാമുകിയുടെ സ്പന്ദനമുണ്ട്‌.

“പ്രണയം ,നിശബ്ദയാണ്‌ ,പങ്ക്‌വെക്കാന്‍ വാക്കുകളോ ,സ്വപ്നങ്ങളോ ,നിമിഷങ്ങളോ ഇല്ലാതെ തന്നെ വാചാലമക്‌ ന്ന നിശ്ബ്ദത”

പ്രണയ സാക്ഷാത്കാരം നേര്‍ന്ന് കൊണ്ട്‌,

359.  ദീപുപ്രദീപ്‌

20/09/2009

Read the rest

കാലന്‍

ആ കാലൊച്ചകേട്ടാണ്‌ ഞാന്‍ മയങ്ങിയത്‌ . സത്യം.

അയാള്‍  വരുന്നുണ്ടെന്നറിഞ്ഞ്‌ ഞാന്‍ കണ്ണടയ്‌ക്കുകയായിരുന്നു അങ്ങനെ ഒരു ഭാഗ്യമുണ്ടെനിക്ക്‌,അരികില്‍ ഇരുട്ടുനിറഞ്ഞാല്‍ ഒന്നു കണ്ണടച്ചാല്‍ മാത്രം മതി എനിക്കുറങ്ങാന്‍.

അതുകൊണ്ടുതന്നെ ആ കാലൊച്ചകള്‍ എനിക്കരികിലെത്തും മുന്‍പേ ഞാന്‍ ഉറങ്ങികഴിഞ്ഞിരുന്നു.

“വിഡ്ഡിയാണ്‌ നീ ,എന്നെ , ഈ കാലനുവേണ്ടി എന്നെന്നേക്കുമായി ഉറങ്ങാന്‍ മാത്രം വിധി നിന്നോട്‌ കരുണ കാട്ടിയിട്ടില്ല”.

ജീവിതത്തിലാദ്യമായി ഉറക്കം പാതിവഴിക്കുപേക്ഷിച്ച്‌ ഞാന്‍ കണ്ണുതുറന്നിരിക്കുന്നു!

ആശ്ചര്യമായിരുന്ന ആദ്യം,എങ്ങനെ ഞാന്‍ കണ്ണുതുറന്നെന്ന്‌?.

പക്ഷെ മനസ്സ്‌, ആ പ്രതിഭാസത്തിണ്റ്റെ പൊരുതേടി പോയില്ല,പകരം, കാലണ്റ്റെ പരിഹാസ വാക്കുകളെയാണ്‌ ചികഞ്ഞെടുത്തത്‌.

അധികം വൈകാതെ മനസ്സ്‌ മറുചോദ്യം കണ്ടെത്തി,

“പക്ഷെ എനിക്കുറപ്പാണ്‌ ,തെക്കുനിന്നുതന്നെയാണ്‌ നായ ഓളിയിട്ടത്‌,കാലന്‍ കോഴി എനിക്ക്‌ വേണ്ടി തന്നെയാണ്‌ കൂവിയത്‌”.

“നീ മറന്നുപോയിരുക്കുന്നു ,മരണം ഇന്നത്തെ മനുഷ്യണ്റ്റെ ഭ്രമമല്ല.അവരാരും എന്നെ കാത്തിരിക്കുന്നുമില്ല”.

ഞാന്‍ വീണ്ടുമാവര്‍ത്തിക്കുന്നു.വിഡ്ഡിയാണ്‌ നീ ,കാലനെ കാത്തിരിക്കുന്ന പമ്പര വിഡ്ഡി”.

കാലൊച്ചകള്‍ അകന്ന്‌ പോയി.

നിശബ്ദത!

എനിക്കുറക്കം വരുന്നില്ല,ഞാന്‍ കാതോര്‍ത്തു. നിശബ്ദത!

കാലന്‍ കോഴിയും ,നായയും ഉറങ്ങിയിരിക്കുന്നു.

Read the rest
%d bloggers like this: